22
Aug 2022
Sun
22 Aug 2022 Sun

ജിദ്ദ: മലപ്പുറം കാളിക്കാവ് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സാദിയിലെ റാബിക്കിൽ മരിച്ചു. അഞ്ചച്ചവടി പരിയങ്ങാട് തെക്കുംപുറവൻ വീട്ടിൽ മുഹമ്മദ് ഖാലിദ് ‌ (56) ആണ് മരിച്ചത്. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

റാബിക് ടെലിമണി ബാങ്കിന്റെ അടുത്ത്  ലോൺട്രിയിൽ ജോലി ചെയ്ത് വരികയായിരുന്നു. റാബിക് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി റാബിക്കിൽ തന്നെ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഭാര്യ മൈമൂന. മക്കൾ ഇസ്രത്ത്, മുഹമ്മദ് അമീൻ, മുഹമ്മദ് അജ്മൽ, മരുമകൻ അസീസ് റഹ്മാൻ എം കെ. സഹോദരങ്ങൾ ഹംസ ഫൈസി, റുക്കിയ്യ, സുലൈഖ