23
Aug 2022
Thu
23 Aug 2022 Thu

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ. യാ​ത്ര​ക്കാ​ര​ൻ ക​ട​ത്തി​ക്കൊണ്ടുവന്ന സ്വ​ർ​ണം വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തെ​ത്തി​ച്ച ക​സ്റ്റം​സ് സൂ​പ്ര​ണ്ട് മുനിയപ്പ ആണ് കരിപ്പൂർ പൊലീസിന്റെ പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും 320 ഗ്രാം ​സ്വ​ർ​ണവും മുറിയിൽ നിന്ന് നാ​ല് ല​ക്ഷം രൂ​പ​യും ക​ണ്ടെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് ക​സ്റ്റം​സ് അ​റി​യി​ച്ചു. നാ​ല് മാ​സം മു​ൻ​പാ​ണ് മുനിയപ്പ കസ്റ്റംസ് സൂപ്രണ്ടായി കരിപ്പൂരിലെത്തുന്നത്.