23
Aug 2022
Tue
23 Aug 2022 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുറിച്ചുമാറ്റുന്നതിനിടെ മരം ദേഹത്ത് വീണ് 24കാരന് ദാരുണാന്ത്യം. ഇടുക്കി ശാന്തൻപാറ മുരിക്കുംതൊട്ടി മുള്ളംതണ്ടിൽ ആണ് അപകടം. പള്ളിക്കുന്ന് സ്വദേശി മണ്ണാർകുട്ടിയിൽ വിഷ്ണു ബിജുവാണ് മരിച്ചത്.

 

 

ഇന്ന് ഉച്ചയോടെയാണ് സംഭവം. മരത്തിന്റെ ചുവട് മുറിച്ചിട്ട് ഓടിമാറുന്നതിനിടെ വിഷ്ണു കാൽ തട്ടി വീഴുകയായിരുന്നു. ഇതിനിടെ മരം യുവാവിന്റെ ദേഹത്ത് പതിച്ചു. യുവാവ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.