22
Aug 2022
Sun
22 Aug 2022 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട: തിരുവല്ലയില്‍ വീട്ടമ്മയെ യുവാവ് കുത്തി. കാരയ്ക്കല്‍ സ്വദേശി അമ്മിണി (68)ക്കാണ് കുത്തേറ്റത്. പ്രദേശവാസിയായ സജിയാണ് അമ്മിണിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

വെളളം എടുക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ അമ്മിണിയെ കോട്ടയത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വന്തം പിതാവിനെ കൊന്ന കേസില്‍ 16 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ആളാണ് സജിയെന്ന് പൊലീസ് അറിയിച്ചു.