കോട്ടയം: മധ്യകേരളത്തില്‍ ഇന്നലെ തുടങ്ങിയ മഴ ശമനമില്ലാതെ തുടരുന്നു. മഴയെത്തുടര്‍ന്ന് തൊടുപുഴയ്ക്കു സമീപം കുടയത്തൂരില്‍ ഉരുള്‍ പൊട്ടി മൂന്നുപേര്‍ മരിച്ചു.
|
കുടയത്തൂര്‍ സംഗമം ജംഗ്ഷനിലാണ് ഉരുള്‍പൊട്ടല്‍. ചിറ്റടിച്ചാലില്‍ സോമന്റെ വീട് പൂര്‍ണമായും മണ്ണിനടിയിലായി. സോമന്റെ അമ്മ തങ്കമ്മ, മകള്‍ ഷിമ, ഷിമയുടെ മകന് ദേവാനന്ദ്(4) എന്നിവരുടെ മൃതദേഹങ്ങള്‍ മണ്ണിനടിയില്‍നിന്നു കണ്ടെത്തി. സോമന്, ഭാര്യ ഷിജി എന്നിവര്‍ മണ്ണിനടിയിലുണ്ടെന്നാണ് കരുതുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും പലയിടങ്ങളിലും വെള്ളം കയറി, ഗതാഗതം തടപ്പെട്ടു. അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളില്‍ മിതമായ മഴക്കും മറ്റ് ജില്ലകളില്‍ നേരിയ മഴക്കും സാധ്യതയുണ്ട്.
കോട്ടയം പാമ്പാടിയില്‍ കുറ്റിക്കല്‍ തോട് കവിഞ്ഞു. നാലു വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. പാമ്പാടി കാളച്ചന്ത ഭാഗത്തെ വീടുകളിലും ഒറവയ്ക്കല്‍ കൂരാലി റോഡ് – അരീപ്പറമ്പ് ഭാഗത്തും വെള്ളം കയറി.
പത്തനംതിട്ടയിലെ കനത്ത മഴയില്‍ വായ്പൂര്, മുതുപാല, വെണ്ണിക്കുളം പ്രദേശങ്ങളില്‍ വെള്ളം കയറി. മലയാര മേഖലകളില്‍ കനത്ത നാശ നഷ്ടമാണ്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെളളം കയറി. ഭക്ഷ്യ ഗോഡൌണുകളിലെ സാധനങ്ങളെല്ലാം നശിച്ചു. കൃഷി ഇടങ്ങളിലും വെള്ളം കയറിയതോടെ ഓണക്കൃഷിയും പൂര്‍ണമായും നശിച്ചു.തിരുവല്ല റെയില്‍വേ സ്റ്റേഷന് മുന്നിലും വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്.
ഇന്നലെ രാത്രി 12മണിയോടെ തുടങ്ങിയ കനത്ത മഴയാണ് പ്രശ്നം ഗുരുതരമാക്കിയത്. എന്നാല്‍ ഇപ്പോള്‍ മഴയ്ക്ക് നേരിയ ശമനം വന്നിട്ടുണ്ട്. പലയിടങ്ങളിലും റോഡില്‍ വെള്ളം നിറഞ്ഞ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. പൊലീസ് ക്വാര്‍ട്ടേഴ്സിലും വെള്ളം കയറി. 12ലേറെ കുടുംബങ്ങള്‍ക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. നഗരത്തിന് പുറത്ത് സാധാരണ വെള്ളം കയറാത്ത മേഖലകളില്‍ ഇത്തവണ വെള്ളം കയറി.
ഇന്നലെ രാത്രി 12മണിയോടെ തുടങ്ങിയ കനത്ത മഴയാണ് പ്രശ്നം ഗുരുതകമാക്കിയത്. എന്നാല്‍ ഇപ്പോള്‍ മഴയ്ക്ക് നേരിയ ശമനം വന്നിട്ടുണ്ട്. മഴ മാറി നിന്നാല്‍ വെള്ളം ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍



