മലപ്പുറം: മലപ്പുറത്ത് ദേശീയപാത വികസനത്തിനായി റോഡിന്റെ വശത്തെ കൂറ്റന്‍ മരം മുറിച്ചുകളയുന്നതിനിടെ അതില്‍ കൂടുകൂട്ടിയിരുന്ന നിരവധി പക്ഷിക്കുഞ്ഞുങ്ങള്‍ ചത്ത സംഭവം മനസ്സാക്ഷിയെ ഉലയ്ക്കുന്നതായിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചയും ഇതുതന്നെയായിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ വനംവകുപ്പ് ഇടപെട്ടിരിക്കുന്നു.
|
മരം മുറിച്ചപ്പോള്‍ നിരവധി പക്ഷികള്‍ ചത്ത സംഭവത്തില്‍ കരാറുകാര്‍ക്കെതിരെ കേസെടുക്കാന്‍ വനം വകുപ്പ് തീരുമാനിച്ചു. വന്യജീവി സംരക്ഷണ നിയമ പ്രകാരമാവും കേസ് രജിസ്റ്റര്‍ ചെയ്യുക. ഷെഡ്യൂള്‍ നാലില്‍പ്പെട്ട അമ്പതിലേറെ നീര്‍ക്കാക്ക കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് പറക്കാനായ ശേഷമേ മരം മുറിക്കാവൂ എന്ന കര്‍ശന നിര്‍ദേശം പോലും കരാറുകാരന്‍ ലംഘിച്ചെന്ന് വനം വകുപ്പ് പറയുന്നു.
സംഭവത്തില്‍ ഇന്ന് പ്രദേശവാസികളില്‍നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കും. മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
death-of-birds-while-cutting-trees-case-will-be-filed-against-the-contractors



