22
Sep 2022
Tue
22 Sep 2022 Tue

ചോക്കലേറ്റ് കേക്ക് ആണെന്ന് കരുതി എലിവിഷം കഴിച്ച് ഭിന്നശേഷിക്കാരിയായ 14കാരി മരിച്ചു. പുതുച്ചേരിയിലെ കാരക്കലിലാണ് സംഭവം. സാലോത്ത് നിതികൃഷ്ണയാണ് മരിച്ചത്. രണ്ടുവർഷം മുമ്പ് അസ്ഥികൾ വളയുന്ന രോ​ഗം പിടിപെട്ടതിനെ തുടർന്ന് സ്കൂളിൽ പോക്ക് നിർത്തിയ സാലോത്ത് നിതികൃഷ്ണ എന്ന പെൺകുട്ടി വീട്ടിലിരുന്ന പഠനം തുടരുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഛർദ്ദിയും ശ്വാസംമുട്ടലും ഉണ്ടെന്ന് പെൺകുട്ടിയോട് പരാതിപ്പെടുകയായിരുന്നു. ജനാലയിൽ ഇരുന്ന ചോക്കലേറ്റ് കേക്ക് കഴിച്ചുവെന്നും പെൺകുട്ടി അമ്മയോട് പറഞ്ഞു. അപ്പോഴാണ് മകൾ എലിവിഷം കഴിച്ചകാര്യം അമ്മ അറിയുന്നത്.

 

ഉടൻ തന്നെ അമ്മ കുട്ടിയെ കോട്ടുച്ചേരി സർക്കാർ ആശുപത്രിയിൽ എത്തിക്കുകയും ഇവിടുത്തെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കാരയ്ക്കൽ ജനറൽ ആശുപത്രിയിലേക്ക് അയയ്ക്കുകയും ചെയ്തു. ഇവിടെ തീവ്രപരിചരണവിഭാ​ഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും പെൺകുട്ടി വൈകാതെ മരിക്കുകയായിരുന്നു. അതേസമയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത കോട്ടുച്ചേരി പൊലീസ് അന്വേഷണം തുടങ്ങി.