22
Sep 2022
Tue
22 Sep 2022 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാടാനപ്പള്ളി: മുസ്‌ലിം യൂത്ത് ലീഗ് ജനസഹായി കേന്ദ്രം വാടാനപ്പള്ളിയിൽ പ്രവർത്തനം തുടങ്ങി. പി എ മുഹമ്മദ്‌ സാഹിബിന്റെ ആധാർ, വോട്ടർ ഐ ഡിയുമായി ബന്ധിപ്പിച്ച് ടി എൻ പ്രതാപൻ എം പി പ്രവർത്തനോദ്‌ഘാടനം നിർവഹിച്ചു.

 

ജനസേവന രംഗത്തെ മാതൃകാ കാൽവയ്പാണ് യൂത്ത് ലീഗിന്റെ ജനസഹായി കേന്ദ്രങ്ങളെന്ന് ടി എൻ പ്രതാപൻ എം പി അഭിപ്രായപ്പെട്ടു. സർക്കാർ സേവനങ്ങൾ  90%വും ഓൺലൈൻ മുഖേനയാക്കിയ സാഹചര്യത്തിൽ  ഡിജിറ്റലൈസ് ചെയ്ത സേവന കേന്ദ്രങ്ങളായി ഓഫിസുകളെ നവീകരിക്കുകയെന്നത് കാലത്തിനനുസരിച്ചുള്ള അപ്ഡേഷനാണ്. ജനങ്ങളെ സഹായിക്കാൻ ആധുനികവൽക്കരിച്ച ഓഫിസുകൾ സജ്ജീകരിച്ച യൂത്ത് ലീഗിന്റെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് എം പി പറഞ്ഞു. സേവന സന്നദ്ധമായ യൗവനങ്ങളാണ് നാടിന്റെ സമ്പത്ത്. അതിനെ ഗുണപ്രദമായി ഉപയോഗപ്പെടുത്തുന്നതിനുള്ള അജണ്ടകളും ആസൂത്രണങ്ങളും രൂപപ്പെടുത്താൻ ഭരണകൂടങ്ങൾക്കും മത-രാഷ്ട്രീയ സംഘടനകൾക്കും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

പ്രവാസി കൂട്ടായ്മയായ ഗ്രീൻ റഹ് മയുടെ സഹകരണത്തോടെ ലീഗ് പഞ്ചായത്ത്‌ ഓഫിസായ എം എം ഹനീഫ സൗധത്തിലാണ് ജനസഹായി കേന്ദ്രം പ്രവർത്തിക്കുന്നത്. യൂത്ത് ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ് എ വൈ ഹർഷാദ് അധ്യക്ഷനായിരുന്നു. മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ എ ഹാറൂൺ റഷീദ്, ഡി സി സി സെക്രട്ടറി സി എം നൗഷാദ്, യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് എ എം സനൗഫൽ, ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ് കെ എം അബ്ദുള്ള, ജനറൽ സെക്രട്ടറി എ എ ഷജീർ, നൂറുദ്ദീൻ യമാനി, എ എം നിയാസ്, പി കെ അഹമ്മദ്, പി എം ഷെരീഫ്, പി എം ഖാലിദ്, എ സി അബ്ദുറഹിമാൻ, കെ എസ് ഹുസൈൻ, ഗ്രാമപ്പഞ്ചായത്ത് അംഗം രേഖ അശോകൻ, വി എം മുഹമ്മദ്‌ സമാൻ, അറക്കൽ അൻസാരി, താഹിറ സാദിഖ്, രജനി കൃഷ്ണാനന്ദ്, അഷ്‌റഫ്‌ ലബ്ബ, എ എ മുഹമ്മദ്‌, അറക്കൽ ലത്തീഫ്, എം എൻ സലീം സംസാരിച്ചു.