23
Dec 2022
Sat
23 Dec 2022 Sat

മുംബൈ: ബി.ജെ.പി നേതാവിന്റെ വീടിനു പിറകില്‍ യുവതിയെ കൊന്ന് കുഴിച്ചിട്ട നിലയില്‍. മഹാരാഷ്ട്ര സതാര ജില്ലയിലെ മുന്‍ എം.എല്‍.സി കാന്ത നലവാഡെയുടെ വീടിന് പിന്നിലാണ് മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടച്ചിട്ട വീടിന്റെ പിറകുഭാഗം വൃത്തിയാക്കുന്നതിനിടെയാണ് വീട്ടുകാര്‍ മൃതദേഹം കണ്ടത്. തങ്ങള്‍ ഇടയ്ക്കുമാത്രമെ ബംഗ്ലാവില്‍ താമസിക്കാനെത്താറുള്ളതെന്നു കുടുംബാംഗങ്ങള്‍ പറയുന്നു.’ഒരു സ്ത്രീയുടെ അഴുകിയ മൃതദേഹം ബംഗ്ലാവിന്റെ പിറകില്‍ പാതി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി വെള്ളിയാഴ്ച വീട്ടുകാര്‍ അവിടെയെത്തി വൃത്തിയാക്കാന്‍ തുടങ്ങിയപ്പോഴാണ് ഇത് ഇതു ശ്രദ്ധയില്‍പെട്ടതെന്ന് പൊലീസ് പറഞ്ഞു.

ഉടനെ വീട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചെന്നും അന്വേഷണം തുടങ്ങിയെന്നും പോലിസ് പറയുന്നു. മരിച്ച സ്ത്രീ ആരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ലെന്നും പോലിസ് വ്യക്തമാക്കി. ബംഗ്ലാവിനു പിറകില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് എല്ലാ വശവും പരിശോധിക്കുമെന്ന് സതാര പൊലീസ് സൂപ്രണ്ട് സമീര്‍ ഷെയ്ഖ് അറിയിച്ചു. മരിച്ച സ്ത്രീയുടെ പേരു വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.