22
Jan 2023
Wed
22 Jan 2023 Wed

ആര്‍എസ്എസ് മുൻ ശാരീരിക് ശിക്ഷക് ശ്രീനിവാസന്‍ വധക്കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ രണ്ട് ദിവസത്തിനകം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം. കേസ് ഏറ്റെടുക്കാന്‍ നേരത്തേ തന്നെ ആഭ്യന്തരമന്ത്രാലയം എന്‍ഐഎയോട് നിര്‍ദേശിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശ്രീനിവാസന്‍ വധക്കേസില്‍ 44 പ്രതികളാണുള്ളത്. ഇതില്‍ 42 പേരാണ് അറസ്റ്റിലായത്. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

2022 ഏപ്രിൽ 16ന് ഉച്ചയ്ക്ക് ഒന്നോടെയാണ് മേലാമുറിയിൽ എസ്‌കെഎസ് ഓട്ടോ എന്ന സ്ഥാപനത്തിലെത്തി ഒരു സംഘം ശ്രീനിവാസനെ വെട്ടിക്കൊന്നത്.