|
മുംബൈ: ബോളിവുഡിലെ പ്രണയജോഡികളായ സിദ്ധാര്‍ത്ഥ് മല്‍സഹോത്ര-കിയാര അദ്വാനി എന്നിവരുടെ വിവാഹ വാര്‍ത്തയാണ് ബി ടൗണിലെ പ്രധാന ചര്‍ച്ചാ വിഷയം. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം ഫെബ്രുവരി ആറിനാണ് നടക്കാനിരിക്കുന്നത്.
ആലിയാ-രണ്‍ബീര്‍ കപൂര്‍ താരജോഡികളുടെ വിവാഹത്തിന് ശേഷം ഏവരും കാത്തിരിക്കുന്ന വിവാഹമാണിത്. എന്നാല്‍ ആരാധകരെയും ബോളിവുഡിനെയും നിരാശരാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വിവാഹത്തിന് ബോളിവുഡിന് ക്ഷണമില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇരുവരുടെയും അടുത്ത കുടുംബ വൃത്തങ്ങളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക.
എന്നാല്‍ പ്രശസ്ത സംവിധായകരായ കരണ്‍ ജോഹര്‍, അശ്വിനി യാര്‍ദി എന്നിവര്‍ക്ക് മാത്രം ക്ഷണം ഉണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്. വിവാഹം ചണ്ഡീഗഡിലെ ഒബ്‌റോയ് സുഖ്വിലാസ് റിസോര്‍ട്ടിലാണ്. വിവാഹത്തിന് ശേഷമായിരിക്കും ബോളിവുഡ് താരങ്ങള്‍ക്ക് മുംബൈയില്‍ റിസ്പഷന്‍ ഒരുക്കുന്നത്.



