പരീക്ഷ എഴുതാന്‍ കോളജ് അനുവദിക്കാത്തതിനെ തുടര്‍ന്ന്് കോഴിക്കോട്ട് വിദ്യാര്‍ഥി ജീവനൊടുക്കി. നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് (19) ആണ് ആത്മഹത്യ ചെയ്തത്. ചെന്നൈ എസ്ആര്‍എം കോളജിലെ റെസ്പിറേറ്ററി തെറാപ്പി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു.
|
ഹാജര്‍ കുറവാണെന്ന് പറഞ്ഞായിരുന്നു പരീക്ഷ എഴുതാന്‍ അധികൃതര്‍ വിദ്യാര്‍ത്ഥിയെ അനുവദിക്കാതിരുന്നത്. ഒന്നാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങാനിരിക്കുമ്പോഴായിരുന്നു സംഭവം. പരീക്ഷാഫീസ് വാങ്ങിയിട്ടും പരീക്ഷയെഴുതാന്‍ അനുവദിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇന്നലെ ഉച്ച കഴിഞ്ഞ് നടക്കാവിലുള്ള വീട്ടില്‍വച്ചായിരുന്നു ആനിഖ് ജീവനൊടുക്കിയത്
പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് കോളേജില്‍ നിന്ന് അറിഞ്ഞതിനെ തുടര്‍ന്ന് കടുത്ത നിരാശയിലായിരുന്നു ആനിഖ്. വീട്ടുകാര്‍ പുറത്ത് പോയ സമയത്താണ് ആത്മഹത്യ ചെയ്തത്. ശ്വാസം മുട്ട് ഉള്ളതിനാലാണ് ആനിഖിന് ക്ലാസില്‍ പോകാന്‍ കഴിയാതിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇക്കാര്യം കോളേജ് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. 69 ശതമാനം ഹാജരാണ് ആനിഖിന് ഉണ്ടായിരുന്നത്.



