23
Jan 2023
Wed
23 Jan 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടൊറോന്റോ: ഇന്ത്യന്‍ വംശജനായ രഞ്ജി പിള്ള കാനഡയുടെ പ്രവിശ്യയായ യൂക്കോണിന്റെ പ്രധാനമന്ത്രിയാവും. യൂക്കോണ്‍ ലിബറല്‍ പാര്‍ട്ടി ഐക്യകണ്‌ഠേന രഞ്ജി പിള്ളയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു. ഈ മാസം 14നാണ് സത്യപ്രതിജ്ഞ.

കേരളത്തിലാണ് രഞ്ജി പിള്ളയുടെ വേരുകള്‍ ഉള്ളത്. കാനഡയുടെ ചരിത്രത്തില്‍ ഒരു പ്രവിശ്യയുടെ പ്രധാനമന്ത്രിയാവുന്ന ആദ്യമലയാളിയാണ് രഞ്ജി പിള്ള. യൂക്കോണിന്റെ 10ാമത് പ്രധാനമന്ത്രിയാണ്. 2000-2001 കാലത്ത് മറ്റൊരു ഇന്ത്യന്‍ വംശജനായ ഉജ്ജ്വല്‍ ദോസന്‍ജ് ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയുടെ പ്രധാനമന്ത്രിയായിരുന്നു.