രണ്ടുമാസത്തിനിടെ രാജ്യത്ത് ചത്തത് 30 കടുവകള്‍.കന്ഹ, പന്ന, റന്തംബോര്‍, പെഞ്ച്, കോര്‍ബറ്റ്, സത്പുര, ഒറാങ്, കാശിരംഗ, സത്യമംഗലം സംരക്ഷണമേഖലകളിലായാണ് കടുവകള്‍ ചത്തത്. അതേസമയം സംഭവത്തില്‍ അസ്വാഭാവികതയില്ലെന്നും ജനുവരിക്കും മാര്‍ച്ചിനുമിടയിലായി കടുവകളുടെ മരണനിരക്ക് ഉയരാറുണ്ടെന്നും ദേശീയ കടുവ സംരക്ഷണ അതോറിറ്റി അറിയിച്ചു.
|
മുപ്പത് മരണങ്ങളില്‍ ഒമ്പത് കടുവകള്‍ ചത്തത് മധ്യപ്രദേശിലാണ്. മഹാരാഷ്ട്രയില്‍ ഏഴെണ്ണവും ചത്തു. കടുവകളുടെ എണ്ണം കൂടുന്നതനുസരിച്ച് അവയുടെ മരണനിരക്കും കൂടുമെന്ന് അതോറിറ്റി പറഞ്ഞു. കടുവകള്‍ തമ്മിലുള്ള അധിനിവേശ പോരാട്ടം നടക്കുന്ന കാലമാണ് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങള്‍.
കരുത്തരാണ് ഈ പോരാട്ടത്തില്‍ ജയിക്കുക. എതിരാളികള്‍ പലപ്പോഴും കൊല്ലപ്പെടുമെന്നും അതോറിറ്റി വ്യക്തമാക്കി. രാജ്യത്ത് കടുവകളുടെ എണ്ണത്തില്‍ വര്‍ഷംതോറും ആറുശതമാനം വര്‍ധനവുണ്ടാകുന്നുണ്ട്. 12 വര്‍ഷമാണ് കടുവയുടെ ശരാശരി ആയുസ്സ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





