03
Mar 2023
Tue
03 Mar 2023 Tue

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. മെയ് ആദ്യവാരം തെരഞ്ഞെടുപ്പ് നടക്കുന്ന വിധത്തിലാകും പ്രഖ്യാപനം. വയനാട് ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തീയതിയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുമോ എന്നത് ആകാംക്ഷ വര്‍ധിപ്പിക്കുന്നു. മാര്‍ച്ച് ഒമ്പതിന് കര്‍ണാടക സന്ദര്‍ശിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിനെത്തുടര്‍ന്നാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത തെളിഞ്ഞത്. ഒഴിഞ്ഞു കിടക്കുന്ന മണ്ഡലമായി കഴിഞ്ഞദിവസം ലോക്സഭ സെക്രട്ടേറിയറ്റ് വയനാട്ടിനെ ഉള്‍പ്പെടുത്തിയിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക