പെഡല്‍ബോര്‍ഡിങ് പരിശീലിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടുകാണാതായ 17കാരിയെ 22 മണിക്കൂറിനു ശേഷം ജീവനോടെ രക്ഷപ്പെടുത്തി. ചരക്ക് കപ്പല്‍ ജീവനക്കാരാണ് തീരത്തുനിന്ന് 48 കിലോമീറ്റര്‍ അകലെനിന്ന് പെഡല്‍ ബോര്‍ഡില്‍ അള്ളിപ്പിടിച്ചു കിടക്കുന്ന നിലയില്‍ 17കാരിയെ കണ്ടെത്തിയത്. പോര്‍ച്ചുഗലില്‍ ആണ് അദ്ഭുതകരമായ രക്ഷപ്പെടല്‍.
|
സര്‍ഫിങ് ചെയ്യുന്നതിനിടെയാണ് എറിക വിസന്റെയെന്ന പെണ്‍കുട്ടി ശക്തമായ കാറ്റിനെ തുടര്‍ന്നുണ്ടായ തിരയില്‍പെട്ട് കാണാതായത്. പെണ്‍കുട്ടിക്കായി വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. 22 മണിക്കൂറിനു ശേഷമാണ് അപ്രതീക്ഷിതമായി കപ്പല്‍ജീവനക്കാര്‍ പെണ്‍കുട്ടിയെ കണ്ടത്.
തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ രക്ഷിച്ചു കപ്പലില്‍ കയറ്റി. വിവരം നല്‍കിയതനുസരിച്ച് എയര്‍ ആംബുലന്‍സ് എത്തി പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എറികയുടെ നില ഗുരുതരമല്ലെന്നും അവള്‍ സുഖംപ്രാപിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു.


