21
Apr 2023
Thu
21 Apr 2023 Thu

റിയാദ്: എ.ബി.സി കാര്‍ഗോ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘സെന്‍ഡ് ന്‍ ഡ്രൈവ് സീസണ്‍ ടു ‘ ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വന്‍ ജനത്തിരക്കാണ് എബിസി കാര്‍ഗോയുടെ ബ്രാഞ്ചുകളില്‍ അനുഭവപ്പെടുന്നത് .
രണ്ട് ഘട്ടങ്ങളിലായി മൂന്ന് ടൊയോട്ട കാറുകളും 500 സ്വര്‍ണനാണയങ്ങളും ആയിരത്തിലധികം മറ്റു സമ്മാനങ്ങളുമാണ് ഇത്തവണ വിജയികള്‍ക്ക് ലഭിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെയ് 12ന് നടക്കുന്ന ആദ്യഘട്ട നറുക്കെടുപ്പിലൂടെ 2 ടയോട്ട കൊറോള കാറുകളും 250 സ്വര്‍ണനാണയങ്ങളും 500 മറ്റു സമ്മാനങ്ങളും വിതരണം ചെയ്യും. രണ്ടാം ഘട്ടത്തില്‍ ഒരു ടൊയോട്ട കൊറോള കാറും 250 സ്വര്‍ണനാണയങ്ങളും 500 മറ്റു വിലപിടിപ്പുള്ള സമ്മാനങ്ങളുമാണ് വിതരണം ചെയ്യുക. ഇതിനായുള്ള സെന്‍ഡ് ന്‍ ഡ്രൈവ് മെയ് 9ന് ആരംഭിക്കും. ജൂലൈ എഴിന് നറുക്കെടുക്കും. ജിസിസിയിലെ പ്രമുഖ കാര്‍ഗോ കമ്പനിയായ എബിസിയുടെ സഊദിയിലെ ബ്രാഞ്ചുകളില്‍ മാത്രമാണ് സെന്‍ഡ് ന്‍ ഡ്രൈവ് ലഭ്യമാവുക.

കാര്‍ഗോ രംഗത്തെ മികച്ച സേവനത്തിനു നിരവധി അന്താരാഷ്ട്ര അവാര്‍ഡുകള്‍ നേടിയ ജിസിസിയിലെ തന്നെ ആദ്യ കാര്‍ഗോ ആണ് എ.ബി.സി കാര്‍ഗോ. ജീവകാരുണ്യ രംഗത്തും സാമൂഹിക സേവന രംഗത്തും കലാ കായിക രംഗത്തും പ്രോത്സാഹനങ്ങളുമായി മികച്ച സേവനങ്ങള്‍ നടത്തി മുന്നില്‍ നില്‍ക്കുന്ന എ.ബി.സി കാര്‍ഗോയുടെ കഴിഞ്ഞകാല ഓഫറുകള്‍ക്ക് ഉപഭോക്താക്കളില്‍നിന്ന് വന്‍ പ്രതികരണമാണ് ലഭിച്ചതെന്നും അതിന്റെ തുടര്‍ച്ചയായാണ് സെന്‍ഡ് ന്‍ ഡ്രൈവ് സീസണ്‍ ടു ആരംഭിക്കുന്നതെന്നും ചെയര്‍മാന്‍ ഡോ. ശരീഫ് അബ്ദുല്‍ഖാദര്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളേക്കാള്‍ മികച്ച സൗകര്യങ്ങള്‍ ആണ് ഇത്തവണ എബിസിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കുറഞ്ഞ ചെലവില്‍ അതിവേഗം പാര്‍സലുകള്‍ നാട്ടിലെത്തിച്ചു കൊടുക്കുന്നതിനു എ.ബി.സി കാര്‍ഗോ പ്രത്യേക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും വേഗത്തിലും സുരക്ഷിതമായും കാര്‍ഗോ എത്തിക്കുന്നതിനായി സ്വന്തമായ ക്ലിയറന്‍സ് സൗകര്യവും ആയിരക്കണക്കിനു ജീവനക്കാരും വിപുലമായ വാഹന സൗകര്യവും എല്ലായിടത്തും ഓഫീസികളുമാണ് കമ്പനിക്ക് ഉള്ളതെന്നും എബിസി മാനേജ്മന്റ് ചൂണ്ടിക്കാട്ടി.