18
Apr 2023
Wed
18 Apr 2023 Wed

മണല്‍ക്കടത്ത് പിടികൂടിയതിന് വില്ലേജ് ഓഫീസറെ ഓഫീസില്‍ കയറി വെട്ടിക്കൊന്നു. തമിഴ്‌നാട് തൂത്തുക്കുടി ജില്ലയിലെ മുരപ്പിനാട് ഗ്രാമത്തില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ലൂര്‍ദ് ഫ്രാന്‍സിസാണ് (56) കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തില്‍ രാമസുബ്രഹ്മണ്യന്‍ എന്നയാളെ പൊലീസ് പിടികൂടി. കൂട്ടുപ്രതിയായ മാരിമുത്തുവിനായി തിരച്ചില്‍ നടക്കുകയാണ്. മണല്‍ മാഫിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

വില്ലേജ് ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ രണ്ടു പേരാണ് ലൂര്‍ദിനെ വെട്ടിക്കൊലപ്പെടുത്തിയത്. മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

അനധികൃത മണല്‍ കടത്തിനെതിരെ ലൂര്‍ദ് ഫ്രാന്‍സിസ് കര്‍ശന നടപടിയെടുത്തിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുമ്പ് ഭൂമി കൈയേറ്റം ഒഴിപ്പിച്ചതിന് ലൂര്‍ദിന് നേരെ കൊലപാതക ശ്രമം ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ 13ന് സുരക്ഷ ആവശ്യപ്പെട്ട് ലൂര്‍ദ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ലൂര്‍ദ് ഫ്രാന്‍സിന്റെ കുടുംബത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലില്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക