01
Apr 2023
Thu
01 Apr 2023 Thu

ബംഗളൂരു: കോൺഗ്രസ് അധികാരത്തിലെത്തിയാൽ വർഗീയ കലാപം ഉണ്ടാകുമെന്ന പ്രസംഗത്തിന്റെ പേരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ ബംഗളൂരു പൊലീസിൽ പരാതി. കോൺഗ്രസിന്റെ പരാതിയിലാണ് ബംഗളൂരു ഹൈഗ്രൗണ്ട് പൊലീസിന്റെ നടപടി. കോൺഗ്രസ് കർണാടകത്തിൽ അധികാരത്തിലെത്തിയാൽ വർഗീയ കലാപങ്ങൾ ഉണ്ടാകുമെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെയാണ് പരാതി. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാർ, മുതിർന്ന നേതാക്കളായ രൺദീപ് സിങ് സുർജേവാല, ഡോ. പരമേശ്വർ പൊലീസിൽ പരാതി നൽകിയത്. പ്രകാപനപരമായ പ്രസ്താവനകൾ നടത്തി, വിദ്വേഷവും ശത്രുതയും പടർത്തി തുടങ്ങിയ ആരോപണങ്ങളാണ് അമിത് ഷാക്കെതിരെ ഉന്നയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസം കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് അമിത് ഷാ കേസിനാസ്പദമായ പ്രസംഗം നടത്തിയത്. കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ കലാപങ്ങളുണ്ടാകുമെന്നും അഴിമതി നിറയുമെന്നുമായിരുന്നു പ്രസംഗം. ഇത് വോട്ടർമാരെ ഭീഷണിപ്പെടുത്തലാണെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് കുറ്റപ്പെടുത്തിയിരുന്നു.