തിരുവല്ല: വാക്കേറ്റത്തിനിടെ ഇരുമ്പ് തൊട്ടി കൊണ്ട് യുവാവിന്റെ തലയടിച്ച് പൊട്ടിച്ച ആന പാപ്പാന്മാർ പിടിയിൽ. പായിപ്പാട് ഇല്ലത്ത് പറമ്പിൽ ഇബ്രാഹിം കുട്ടി, വാഗമൺ കോലാഹലമേട് വയലാറ്റു പറമ്പിൽ രഞ്ജിത്ത് റെജി എന്നിവരാണ് അറസ്റ്റിലായത്.
|
മദ്യപിച്ച് സമീപവാസികളുമായി ഉണ്ടായ തർക്കത്തിനിടെയായിരുന്നു ആക്രമണം. തിരുവല്ല പൊലീസാണ് പ്രതികളെ പിടികൂടിയത്.വെള്ളിയാഴ്ച രാത്രി വള്ളംകുളം നന്നൂരിലായിരുന്നു സംഭവം. നന്നൂർ മുല്ലശ്ശേരിൽ വീട്ടിൽ ആകാശി (21) നെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്.
വള്ളംകുളം നാരായണൻകുട്ടി എന്ന ആനയുടെ ഒന്നാം പാപ്പാനും മൂന്നാം പാപ്പാനും ആണ് ഇരുവരും. ആനയെ തളച്ച ശേഷം മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന ഇബ്രാഹിംകുട്ടിയും രഞ്ജിത്തും ചേർന്ന് ആകാശും സുഹൃത്തുക്കളുമായി വാക്കേറ്റം ഉണ്ടായി.
ഇതേതുടർന്ന് ഇരുമ്പ് തൊട്ടിയും വടിയും ഉപയോഗിച്ച് ഇരുവരും ചേർന്ന് ആകാശിനെ ക്രൂരമായി മർദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ആകാശിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു





