പാർക്കിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴ് വയസുകാരനെ തെരുവുനായകൾ ആക്രമിച്ചു കൊന്നു. തെലങ്കാനയിലെ വാറങ്കൽ- കാസിപേട്ട് പ്രദേശത്തെ റെയിൽവേ കോളനിക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു ദാരുണ സംഭവം.
|
ഉത്തർപ്രദേശ് വാരണാസി സ്വദേശികളായ ദമ്പതികളുടെ കുട്ടിയായ ചോട്ടു ആണ് മരിച്ചത്. പാർക്കിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ നായകൾ ആക്രമിക്കുകയായിരുന്നു.
ഒരു നായ കുട്ടിയുടെ കഴുത്തിൽ കടിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. നായ്ക്കളുടെ ആക്രമണത്തിൽ ദേഹമാസകലം മുറിവേറ്റ കുട്ടിയെ എംജിഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാറങ്കൽ വെസ്റ്റ് എംഎൽഎ ദാസ്യം വിനയ് ഭാസ്‌കറും സിറ്റി മേയർ ഗൂണ്ട പ്രകാശ് റാവുവും കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച് ഒരു ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തു.
നായ്ക്കളുടെ ശല്യം വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും തെരുവ് നായ്ക്കൾക്കെതിരായ സുപ്രിംകോടതി ഉത്തരവ് താൻ പഠിച്ചു വരികയാണെന്നും ഭാസ്കർ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





