താമരശ്ശേരി: തട്ടുകടയിൽനിന്ന് ഭക്ഷണം കഴിച്ച രാജസ്ഥാനിലെ ജയ്പൂർ സ്വദേശി 263 രൂപ യു.പി.ഐ ആയി ട്രാൻസ്ഫർ ചെയ്തതിന് പിന്നാലെ തട്ടുകട ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി പരാതി. താമരശ്ശേരി ചുങ്കം ജങ്ഷനിൽ പ്രവർത്തിക്കുന്ന ദുബൈ തട്ടുകട ഉടമയുടെ അക്കൗണ്ട് ആണ് മരവിപ്പിച്ചത്. ജയ്പൂർ ജവഹർ സർക്കിൾ പൊലിസിന്റെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് ഇടപാട് നടത്തുന്ന ആക്സിസ് ബാങ്കിന്റെ വിശദീകരണം.
|
കടയിലെ ദൈനംദിന കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന പണമാണ് അക്കൗണ്ടിലുള്ളതെന്നും അതാണ് തടഞ്ഞുവെച്ചതെന്നും കടയുടമ സാജിർ പറഞ്ഞു. 13 ലക്ഷം രൂപ വെട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് പണം കൈമാറിയതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് പൊലിസ് നടപടിയെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


