01
Jun 2023
Thu
01 Jun 2023 Thu

തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിന്നതിന് ജൂണ്‍ 15 മുതല്‍ വിലക്ക്. ജുലൈ 15 മുതല്‍ മൂന്നു മാസത്തേക്കാണ് വിലക്ക്. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നുമണി വരെയാണ് നിയന്ത്രണം. ഇക്കാലയളിവില്‍ 8 മണിക്കൂറില്‍ കൂടുതല്‍ ജോലിസമയം കൂടതരുതെന്നും ഇങ്ങനെയുണ്ടായാല്‍ എട്ടുമണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്ത സമയം ഓവര്‍ടൈം ആയി കണക്കാക്കി വേതനം നല്‍കണമെന്നും മാനുഷിക വിഭവ മന്ത്രി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉച്ചസമയം തൊഴിലാളികള്‍ക്ക് തണല്‍ ഉള്ള വിശ്രമസ്ഥലം നല്‍കാന്‍ തൊഴിലുടമകള്‍ ശ്രദ്ധിക്കണം. നിയമം ലംഘിച്ചാല്‍ ഓരോ തൊഴിലാളിക്കും 5000 ദിര്‍ഹം വീതം തൊഴിലുടമ പിഴ അടയ്‌ക്കേണ്ടി വരും. ഒന്നില്‍ കൂടുതല്‍ തൊഴിലാളികള്‍ വിലക്കേര്‍പ്പെടുത്തിയ വേളയില്‍ ജോലി ചെയ്യുണ്ടെങ്കില്‍ അമ്പതിനാരം ദിര്‍ഹമാണ് പിഴ. അതേസമയം പാതിവഴിയില്‍ നിര്‍ത്തിവയ്ക്കാന്‍ പറ്റാത്ത കോണ്‍ക്രീറ്റിങ് പോലുള്ള ജോലികളെ മധ്യാഹ്ന തൊഴില്‍ നിരോധനത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.