മെക്സിക്കോ സിറ്റി: കാണാതായ ഏഴു യുവാക്കള്‍ക്കു വേണ്ടിയുള്ള തിരച്ചിലില്‍ കണ്ടെത്തിയത് മനുഷ്യശരീരങ്ങള്‍ അടക്കംചെയ്ത 45 ബാഗുകള്‍. പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരീരഭാഗങ്ങളാണ് ബാഗുകളിലാക്കി മലയിടുക്കില്‍ തള്ളിയിരുന്നത്.
|
മെക്സിക്കോയിലെ സപോപന്‍ നഗരസഭ പരിധിയില്‍ നിന്നാണ് ഇത്രയധികം ശരീരഭാഗങ്ങള്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. മെയ് 20 മുതല്‍ കാണാതായ അഞ്ചുപുരുഷന്മാര്ക്കും രണ്ടു സ്ത്രീകള്‍ക്കും വേണ്ടിയുള്ള തിരച്ചിലിലാണ് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്. കാണാതായവരെല്ലാം ഒരു കോള്‍ സെന്ററിനു കീഴില്‍ ജോലി ചെയ്യുന്നവരാണ്.
എത്ര പേരുടെ ശരീരഭാഗങ്ങളാണെന്നതു സംബന്ധിച്ച പരിശോധന ഫോറന്‍സിക് വിദഗ്ധര്‍ നടത്തിവരികയാണ്. കാണാതായവര്‍ ജോലി ചെയ്തിരുന്ന കോള്‍ സെന്റര്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെന്നും കണ്ടെത്തിയ ബാഗുകളില്‍ കഞ്ചാവും രക്തം പുരണ്ട തുണിയും കണ്ടെത്തിയെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.


