റിയാദ്: മോഷണശ്രമം ചെറുക്കുന്നതിനിടെ തൃശൂർ സ്വദേശിയെ റിയാദിൽ കുത്തിക്കൊന്നു. തൃശൂർ പെരിങ്ങോട്ടുകര സ്വദേശി കാരിപ്പം കുളം അഷ്റഫ് (43) ആണ് കൊല്ലപ്പെട്ടത്. സ്വദേശിയുടെ വീട്ടിൽ ഡ്രൈവർ ആയി ജോലിചെയ്യുകയായിരുന്നു അഷ്റഫ്.
|
എക്സിറ്റ് നാലിലുള്ള പാർക്കിൽ ഇരിക്കുമ്പോൾ ആണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്. കുത്തേറ്റ അഷ്റഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ സൗദി ജർമൻ ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു.
ഭാര്യ: ഷഹാന, പിതാവ്: ഇസ്മയിൽ, മാതാവ്: സുഹറ, സഹോദരൻ: ഷനാബ്.
ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ(ഐസിഎഫ്) ഉമ്മുൽ ഹമാം സെക്ടർ അംഗമാണ്. നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി ഐസിഎഫ് സെൻട്രൽ കമ്മറ്റി വെൽഫെയർ സമിതി ഭാരവാഹികളായ ഇബ്രാഹിം കരീം, റസാഖ് വയൽക്കര എന്നിവരുടെ നേതൃത്വത്തിൽ ഐസിഎഫ് സഫ്വ വളന്റിയർമാർ രംഗത്തുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


