30
Jun 2023
Thu
30 Jun 2023 Thu

ബെംഗളൂരു: സംസ്ഥാനത്ത് കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന വിരുദ്ധ നിയമം പിന്‍വലിക്കാനുള്ള തീരുമാനം കര്‍ണാടക മന്ത്രിസഭ വ്യാഴാഴ്ച പ്രഖ്യാപിച്ചു. ‘വശീകരണം, നിര്‍ബന്ധിക്കല്‍, ബലപ്രയോഗം, വഞ്ചനാപരമായ മാര്‍ഗ്ഗങ്ങള്‍ കൂടാതെ കൂട്ട പരിവര്‍ത്തനം’ എന്നിവയിലൂടെയുള്ള മതപരിവര്‍ത്തനം തടയാന്‍ ലക്ഷ്യമിട്ട് 2021 ഡിസംബറിലാണ് കര്‍ണാടക നിയമസഭ ബില്‍ അവതരിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍ന്ന് ഈ ബില്ല് പ്രാബല്യത്തില്‍ കൊണ്ട് വരുത്തുന്നതിനായി 2022 മെയ് 17-ന് കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്ലോട്ടാണ് ഓര്‍ഡിനന്‍സിന് അനുമതി നല്‍കിയത്. ഓര്‍ഡിനന്‍സിന് ആറ് മാസത്തിനകം നിയമസഭയുടെ അംഗീകാരം ലഭിക്കണം അല്ലാത്ത പക്ഷം അത് പ്രാബല്യത്തില്‍ വരില്ല.തുടര്‍ന്ന്, പ്രാബല്യത്തില്‍ വന്ന ഓര്‍ഡിനന്‍സിന് പകരമായി സെപ്തംബറില്‍ ബില്‍ അവതരിപ്പിക്കുകയും നിയമനിര്‍മ്മാണ കൗണ്‍സില്‍ ബില്‍ പാസാക്കുകയും ചെയ്തു. എന്നാല്‍, ബില്ലിനെ കോണ്‍ഗ്രസ് എംഎല്‍എമാരും ക്രിസ്ത്യന്‍ സമുദായ നേതാക്കളും ശക്തമായി എതിര്‍ത്തിരുന്നു.