18
Jun 2023
Fri
18 Jun 2023 Fri

കൊടിയത്തൂർ:കോഴിക്കോട് കൊടിയത്തൂരിലെ പ്രമുഖ കുടുംബമായ കണ്ണഞ്ചേരി കുടുംബാംഗങ്ങൾ ഒത്തുചേരുന്നു. 2023 ജൂലൈ 8 ന് ശനിയാഴ്ച ചുള്ളിക്കാപറമ്പ് പാരമൌണ്ട് കൺവെൻഷൻ സെന്റർ ആണ് പ്രഥമ സംഗമത്തിന് വേദിയാവുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഗമത്തിന് മുന്നോടിയായി സൗത്ത് കൊടിയത്തൂരിൽ നടന്ന സംഘാടകസമിതി യോഗത്തിൽ കുടുംബസമിതിയുടെ ലോഗോ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി. വി. ഷംലുലത്ത് പ്രകാശനം ചെയ്തു.യോഗത്തിൽ കുടുംബ സമിതി ചെയർമാൻ കെ. അബ്ദുള്ള അധ്യക്ഷം വഹിച്ചു. വൈസ് ചെയർമാൻ കെ. ടി. ബീരാൻ ഹാജി, സി. കെ. കുഞ്ഞോയി മാസ്റ്റർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഫസൽ കൊടിയത്തൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു കുടുംബസമിതി ജനറൽ സെക്രട്ടറി കെ. കുഞ്ഞോയി മാസ്റ്റർ സ്വാഗതവും വർക്കിംഗ്‌ ചെയർമാൻ കെ. സി. സി. മുഹമ്മദ്‌ അൻസാരി നന്ദിയും പറഞ്ഞു