02
Jun 2023
Fri
02 Jun 2023 Fri

ദുബയ്: ദുബയ് കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിയെ ദുബയ് അക്കാദമിക് ഹെൽത്ത് കോർപറേഷൻ പ്രശംസാ പത്രം നൽകി ആദരിച്ചു. ദുബയ് അക്കാദമിക് ഹെൽത്ത് കോർപറേഷൻ ബ്ലഡ് ബാങ്കിലേക്ക് ദുബയ് കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി കൈൻഡ്നെസ്സ് ബ്ലഡ് ഡൊനേഷൻ ടീമുമായി സഹകരിച്ചു നടത്തിയ ബ്ലഡ് ആൻഡ് പ്ലേറ്റ്ലെറ്റ് ദാന ക്യാംപ് വിജയകരമായി പൂർത്തീകരിച്ചതിനാണ് ആദരവ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടിയന്തര സാഹചര്യത്തിൽ ജീവൻ രക്ഷിക്കുന്നതിന് വേണ്ടിയുള്ള രക്ത സമാഹരണം ദുബയ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി കൈൻഡ്‌നസ് ബ്ലഡ് ഡൊണേഷൻ ടീമുമായി സഹകരിച്ച് കഴിഞ്ഞ 4 വർഷമായി ദുബയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും, അൽ വാസൽ സ്പോർട്സ് ക്ലബ്ബിൽ വെച്ചും ലത്തീഫാ ഹോസ്പിറ്റൽ ബ്ലഡ് ഡോനെഷൻ സെന്ററിൽ വച്ചും ദുബയ് ബ്ലഡ് ഡോനെഷൻ സെന്റർ (ഡിഎച്ച്എ)ദുബയ് ഹെൽത്ത് അതോറിറ്റി ആസ്ഥാനത്തു വച്ചും നടത്തിയ മെഗാ ബ്ലഡ് ഡൊണേഷൻ ക്യാംപിൽ നിരവധി പേരാണ് പ്ലേറ്റ്ലെറ്റും, രക്തവും ദാനം ചെയ്യാൻ എത്തിയത്.
യു എ ഇ യുടെ ദേശീയ ദിനത്തോട് അനുബന്ധിച്ചു എലാ വർഷവും വിപുലമായ രീതിയിലാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. രക്തം ദാനം ചെയ്യുന്നവർക്കു സമ്മാനങ്ങളും ദുബയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സൗജന്യ വാഹന സൗകര്യവും പ്രശംസ പത്രവും നൽകിവരുന്നുണ്ട്.

കഴിഞ്ഞ വർഷങ്ങളിലും രക്തദാന പ്ളേറ്റ്ലറ്റ് ദാന രംഗത്ത് നടത്തിയ മികച്ച സേവനങ്ങളെ മുൻ നിർത്തി മൂന്ന് പ്രാവശ്യം പ്രശംസാ പത്രം ലഭിച്ചിരുന്നു. ലോക രക്തദാന ദിനത്തോട് അനുബന്ധിച്ചു ദുബയ് ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ദുബയ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ജനറൽ സെക്രട്ടറി സലാം കന്യപ്പാടി എന്നിവർ ദുബയ് ബ്ലഡ് ഡൊണേഷൻ സെന്റർ മെഡിക്കൽ കയർ യൂനിറ്റ് ഹെഡ് ഡോക്ടർ രഞ്ജിത ശർമയിൽ നിന്നും സ്നേഹോപഹാരം ഏറ്റുവാങ്ങി.

ദുബയ് ബ്ലഡ് ഡോനെഷൻ സെന്റർ ഡയറക്ടർ ഡോക്ടർ മെയിറഹൂഫ് ,ഡോക്ടർ സുമീന്ദർ കൗർ. ക്യാമ്പയിൻ കോർഡിനേറ്റർ സിജി ജോർജ്, ബ്ലഡ് ഡോനെഷൻ സെന്റർ സൂപ്പർവൈസർ അൻവർ വയനാട് , കൈൻഡ്‌നസ് ബ്ലഡ് ഡൊണേഷൻ പ്രതിനിധി സിയാബ് തെരുവത് തുടങ്ങിയവർ സംബന്ധിച്ചു. രക്തദാന ക്യാംപ് വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ച മുഴുവൻ പേർക്കും ദുബയ് കെ എം സി സി കാറഗോഡ് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള മണ്ഡലം മുനിസിപ്പൽ പഞ്ചായത്ത് കമ്മിറ്റികൾക്കും ദുബയ് കെ എം സി സി കാസറഗോഡ് ജില്ലാ
കമ്മിറ്റി നന്ദി അറിയിച്ചു.