01
Jun 2023
Sat
01 Jun 2023 Sat

2003ലെ മുലുന്ദ് ട്രെയിന്‍ സ്ഫോടനക്കേസില്‍ പ്രതിയെന്നു സംശയിക്കുന്ന ഒരാളെ കാനഡയില്‍ ഇന്റര്‍പോള്‍ കസ്റ്റഡിയിലെടുത്തു. ഇത് മുന്‍ സിമി നേതാവ് സിഎഎം ബഷീറിര്‍ ആണെന്ന് സംശയിക്കുന്നതായി അന്വേഷണ ഏജൻസികളെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങൾ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിഎഎം ബഷീര്‍ തന്നെയാണോ പിടിയിലായതെന്ന് ഉറപ്പിക്കാന്‍ അദ്ദേഹത്തിന്റെ കേരളത്തിലെ കുടുംബാംഗങ്ങളുടെ ഡിഎന്‍എ സാംപിളുകള്‍ ശേഖരിക്കുന്നതിന് അനുമതി തേടി മുംബൈ ക്രൈംബ്രാഞ്ച് സ്പെഷ്യല്‍ കോടതി മുമ്പാകെ ഹരജി സമര്‍പ്പിക്കുകയും കോടതി അനുമതി നല്‍കുകയും ചെയ്തു. ബഷീറിന്റെ സഹോദരിയും ആലുവ സ്വദേശിനിയുമായ സുഹറാബീവി ഇബ്രാഹിം കുഞ്ഞിയില്‍ നിന്നാണ് ക്രൈംബ്രാഞ്ച് ഡിഎന്‍എ സാംപിള്‍ ശേഖരിക്കുക. 2003 മാര്‍ച്ച് 13ന് മുലുന്ദ് റെയില്‍വേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 70ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഏറോനോട്ടിക്കല്‍ എന്‍ജിനീയറായ ബഷീര്‍ സിമിയുടെ ദേശീയ പ്രസിഡന്റായിരുന്നു മുമ്പ്. സ്ഫോടനക്കേസില്‍ 43ാം പ്രതിയായ സിഎഎം ബഷീറിനെതിരേ ക്രൈംബ്രാഞ്ച് റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. 90കളില്‍ പാകിസ്താനില്‍ പോയ ബഷീര്‍ പിന്നീട് ഷാര്‍ജ, ദുബയ്, സിംഗപ്പൂര്‍, കാനഡ എന്നിവിടങ്ങളിലായി താമസിക്കുകയായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് റിപോര്‍ട്ട്.

എന്നാല്‍ 30 വര്‍ഷത്തോളമായി ഒരു വിവരവുമില്ലാത്ത ഒരാള്‍ക്കായി ഡി എന്‍ എ ടെസ്റ്റ് നടത്തുന്നതിനെ കുടുംബം ശക്തമായി എതിര്‍ക്കുകയാണ് .