02
Jun 2023
Wed
02 Jun 2023 Wed

ഡെറാഡൂൺ: ശല്യം കൂടിവന്നതോടെ കുരങ്ങുകൾക്ക് വിഷംവച്ചു. ഏഴെണ്ണം ചത്തു. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിലെ കാശിപൂരിലെ മാമ്പഴത്തോട്ടത്തിൽ ആണ് നാശം സൃഷ്ടിച്ച കുരങ്ങുകളെ വിഷം നൽകി കൊന്നത്. സംഭവത്തിൽ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ കുറ്റിക്കാട്ടിൽ ഏഴ് കുരങ്ങുകളുടെ ജഡം കണ്ടെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 (എ), 11 (എൽ) വകുപ്പുകൾ, മൃഗ പീഡന നിയമം, വന്യജീവി (സംരക്ഷണം) നിയമത്തിലെ സെക്ഷൻ 9/51 എന്നിവ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തതായി അഡീഷണൽ പോലീസ് സൂപ്രണ്ട് അഭയ് പ്രതാപ് സിംഗ് പറഞ്ഞു.

ജയ്ത്പൂർ ഘോഷി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന തോട്ടം പരിപാലിക്കുന്ന ഛോട്ടേ ഖാൻ, ഇമ്രാൻ, അഫ്സൽ, അൻവർ, ഇഖ്രാർ ഷാ, നദീം, മുബാറിക്, മുഹമ്മദ്, ഇമാമുദ്ദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ പശ്ചാത്തലവും ക്രിമിനൽ ചരിത്രവും പോലീസ് പരിശോധിച്ചുവരികയാണ്.