18
Jun 2023
Wed
18 Jun 2023 Wed

വാഷിങ്ടൺ: വാഷിങ്ടൺ: യു.എസ് സന്ദർശനത്തിനിടെ പ്രസിഡന്റ് ജോ ബൈഡനുമൊന്നിച്ച് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ച് ചോദ്യം ഉന്നയിച്ച വാൾസ്ട്രീറ്റ് ജേണലിലെ മാധ്യമപ്രവർത്തക സബ്രിന സിദ്ദീഖിക്കെതിരെ ഹിന്ദുത്വ വാദികൾ നടത്തിയ സൈബർ ആക്രമണത്തെ അപലപിച്ച് വൈറ്റ് ഹൗസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തങ്ങൾ മാധ്യമസ്വാതന്ത്ര്യത്തിന് പ്രതിജ്ഞാബദ്ധരാണെന്നും അതിനാലാണ് കഴിഞ്ഞ ആഴ്ച പത്രസമ്മേളനം നടത്തിയതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു. ജോലി ചെയ്യാൻ ശ്രമിക്കുന്ന മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നതിനോ ഉപദ്രവിക്കുന്നതിനോ ഉള്ള ശ്രമങ്ങളെ ഞങ്ങൾ തീർച്ചയായും അപലപിക്കുന്നുവെന്നും പ്രസ് സെക്രട്ടറി ജീൻപിയറി പറഞ്ഞു.

മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ കിർബി നടത്തിയ പരാമർശത്തിന് തൊട്ടുപിന്നാലെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി കിർബിയുടെ സന്ദേശം ആവർത്തിച്ചത്. ഇന്ത്യയിലെ അവകാശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മോഡി നൽകിയ മറുപടി ബൈഡൻ അംഗീകരിച്ചിരുന്നോ എന്ന് ജീൻ പിയറിയോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ഇന്ത്യൻ പ്രധാനമന്ത്രിയാണ് അതിന് ഉത്തരം നൽകേണ്ടതെന്നും മാധ്യമ പ്രവർത്തകർക്ക് അതിനെക്കുറിച്ച് വിമർശിക്കുകയോ എഴുതുകയോ ചെയ്യാമെന്നും, താൻ പ്രതികരിക്കുന്നില്ലെന്നുമായരിരുന്നു അവരുടെ മറുപടി. ബൈഡനിൽ നിന്ന് മാത്രമല്ല, മോഡിയിൽ നിന്നും മാധ്യമങ്ങൾ കേൾക്കേണ്ടത് പ്രധാനമാണെന്ന് വൈറ്റ് ഹൗസ് കരുതുന്നുണ്ടെന്നും ഇന്ത്യൻ പ്രധാനമന്ത്രി മാധ്യമ പ്രവർത്തകരിൽ നിന്ന് വളരെ അപൂർവമായേ ചോദ്യങ്ങൾ കേൾക്കാറുള്ളൂ എന്നും അവർ ചൂണ്ടിക്കാട്ടി.

നേരത്തെ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും മതന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചും ചോദ്യം ഉന്നയിച്ച സബ്രീന സിദ്ദീഖിക്കെതിരെ ഇന്ത്യയിലെ ബിജെപി അനുകൂല സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും കടുത്ത വംശീയ അപമാനവും ഭീഷണിയും ഉയർത്തിയിരുന്നു.

മുസ് ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കാനും ഇന്ത്യയിൽ ആവിഷ്‌കാര സ്വാതന്ത്ര്യം നിലനിർത്താനും എന്തെല്ലാം നടപടികൾ കൈക്കൊള്ളാനാണ് താങ്കളും സർക്കാരും താൽപര്യപ്പെടുന്നത് എന്നായിരുന്നു സബ്രിനയുടെ ചോദ്യം.
എന്നാൽ, വാൾസ്ട്രീറ്റ് ലേഖികയുടെ ചോദ്യത്തിന്, ന്യൂനപക്ഷങ്ങളുടെ അവകാശം സംബന്ധിച്ച് നേരിട്ട് മറുപടി പറയാതെ ജനാധിപത്യത്തിൽ വിവേചനമില്ലെന്നും ജനാധിപത്യമാണ് ഇന്ത്യയുടെ ഡി.എൻ.എ എന്നുമുള്ള മറുപടിയാണ് മോദി നൽകിയത്.
മോദിയെ അസ്വസ്ഥപ്പെടുത്തിയ ചോദ്യമുന്നയിച്ചത് സബ്രിന സിദ്ദീഖ് ആണെന്ന് വെളിപ്പെടുത്തി ഇന്ത്യയിലെ സംഘ്പരിവാർ അനുകൂല മാധ്യമങ്ങൾ വാർത്ത നൽകിയതിന് പിന്നാലെയാണ് ഹിന്ദുത്വവാദികൾ മാധ്യമപ്രവർത്തകക്കെതിരേ സൈബർ ആക്രമണം തുടങ്ങിയത്. സബ്രിനയുടെ ചോദ്യത്തിന് പിന്നിൽ പാക് അജണ്ടയാണെന്നും ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന സംഘങ്ങളുടെ ഭാഗമാണ് ഇവരെന്നുമാണ് ഹിന്ദുത്വവാദികൾ ആരോപിച്ചത്. ചോദ്യത്തിന് പിന്നിൽ ‘ടൂൾ കിറ്റ് സംഘം’ പ്രവർത്തിക്കുന്നു എന്നാണ് ഇതേ കുറിച്ച് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയുടെ ആരോപണം.

White House said that it was “unacceptable” that an US journalist was harassed after she asked a question to Indian Prime Minister Narendra Modi on his human rights record, especially with regard to minorities.