ഷിലോങ്: ഏക സിവില്‍ കോഡിനെതിരേ മേഘാലയയിലെ ബിജെപിയുടെ ഘടകകക്ഷി രംഗത്ത്. സിവില്‍ നിയമങ്ങള്‍ ഏകീകരിക്കുകയെന്നത് ഇന്ത്യയുടെ ആശയത്തിന് വിരുദ്ധമാണെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ പറഞ്ഞു. ‘ഇന്ത്യ ഒരു വൈവിധ്യമാര്‍ന്ന രാഷ്ട്രമാണ്, വൈവിധ്യമാണ് നമ്മുടെ ശക്തി. ഒരു ഏകീകൃത സിവില്‍ കോഡ് എന്ന നിലയില്‍ പാര്‍ട്ടിയുടെ വീക്ഷണം ഇന്ത്യയുടെ ആശയത്തിന് തന്നെ എതിരാണ്.’- സാങ്മ പറഞ്ഞു.
|
വടക്കുകിഴക്കന്‍ സംസ്ഥാനത്തിന് തനതായ സംസ്കാരമുണ്ടെന്നും അത് അങ്ങനെ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും സാങ്മ പറഞ്ഞു. ‘ഉദാഹരണത്തിന്, ഞങ്ങള്‍ ഒരു മാതൃസമൂഹമാണ്, അതാണ് ഞങ്ങളുടെ ശക്തി, അതാണ് നമ്മുടെ സംസ്കാരം. ഇപ്പോള്‍ അത് ഞങ്ങള്‍ക്ക് മാറ്റാന്‍ കഴിയില്ല.’- തന്റെ സംസ്ഥാനത്തിന്റെ ഉദാഹരണം എടുത്ത് സാംഗ്മ പറഞ്ഞു. എന്നാല്‍ യുസിസി ഡ്രാഫ്റ്റിന്റെ യഥാര്‍ത്ഥ ഉള്ളടക്കം കാണാതെ വിശദാംശങ്ങളിലേക്ക് കടക്കുന്നത് ബുദ്ധിമുട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
The National People’s Party (NPP), an ally of the Bharatiya Janata Party (BJP) has opposed the introduction of the Uniform Civil Code (UCC) in India saying it goes against the actual idea of India.





