19
Jul 2023
Thu
19 Jul 2023 Thu

ഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ രോഹിണി ഏരിയയിലെ ജിമ്മില്‍ ട്രെഡ്മില്ലില്‍ ഓടുന്നതിനിടെ 24കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. സാക്ഷം പ്രുതിയാണ് മരിച്ചത്. ബിടെക് പൂര്‍ത്തിയാക്കി ഗുരുഗ്രാം ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. രോഹിണി സെക്ടര്‍ 19ല്‍ താമസിക്കുന്ന ഇയാള്‍ സെക്ടര്‍ 15ലെ ജിംപ്ലക്സ് ഫിറ്റ്നസ് സോണില്‍ പോകുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച രാവിലെ 7.30 ഓടെ ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ വൈദ്യുതാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക