16
Jul 2023
Tue
16 Jul 2023 Tue

നിലമ്പൂര്‍: കരാത്തെ ബുഡോക്കാന്‍ അക്കാദമിയുടെ വെബ്‌സൈറ്റ് https://www.budokankarateacademy.org ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ ചന്തക്കുന്ന് കോര്‍ണറില്‍ നടന്ന ചടങ്ങില്‍ കരാത്തെ ബുഡോക്കാന്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് Kyoshi പി സി സുധാകരന്‍ പിള്ളയാണ് വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുഡോക്കാന്‍ കരാത്തെ അക്കാദമിയുടെ പ്രസിഡന്റ് അബൂബക്കര്‍ കപൂര്‍, ജനറല്‍ സെക്രട്ടറി എം ഐ തങ്ങള്‍, സക്കീര്‍ ബുഡോക്കാന്‍, കരാത്തെ ബുടോക്കാന്‍ മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, കരാത്തെ ബുഡോക്കാന്‍ അസോസിയേഷന്‍ സെക്രട്ടറി സെന്‍സായി പ്രജീഷ്, വൈസ് പ്രസിഡന്റ് സെന്‍സായി സക്കീര്‍ ബുഡോക്കാന്‍, ട്രഷറര്‍ ആബു വര്‍ഗീസ് എക്സിക്യൂട്ടീവ് അംഗങ്ങളായ സെന്‍സായി അമീര്‍, സെന്‍സായി ശ്രീജിത്ത്, സെന്‍സായി ഷാജഹാന്‍ മൂലത്തറ, സെന്‍സായി എം എ തങ്ങള്‍, സെന്‍സായി അബൂബക്കര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.