സഭയുടെ കംപ്യൂട്ടറില്‍ പോണ്‍ വീഡിയോകള്‍ കണ്ട് വൈദികര്‍, സെര്‍ച്ച് ഹിസ്റ്ററി കണ്ട് ഞെട്ടി; അന്വേഷണത്തിന് ഉത്തരവിട്ട് ജര്‍മന്‍ ആര്‍ച്ച് ബിഷപ്പ്
|
ബെര്‍ലിന്‍: ഓഫീസിലെ കംപ്യൂട്ടറില്‍ പോണ്‍ വീഡിയോകള്‍ കണ്ടാസ്വദിച്ച വൈദികരുടെ നടപടി ജര്‍മന്‍ കത്തോലിക്കാ സഭയെ പിടിച്ചുകുലുക്കുന്നു. സംഭവം സഭക്കുള്ളിലും പുറത്തും വിവാദമായതോടെ ജര്‍മന്‍ ആര്‍ച്ച് ബിഷപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ജര്‍മനിയിലെ പ്രമുഖ കത്തോലിക്ക വിഭാഗമായ കലോണിലെ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ റെയ്‌നര്‍ മരിയ വോയ്ല്‍ക്കിയാണ് പുരോഹിതന്മാരുടെ നടപടിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. വൈദികരുടെ നടപടി നിരാശപ്പെടുത്തുന്നതാണെന്ന് ആര്‍ച്ച് ബിഷപ്പ് പ്രതികരിച്ചു.
കലോണ്‍ കത്തോലിക്കാ അതിരൂപതയിലെ കംപ്യൂട്ടറുകളില്‍നിന്ന് പുരോഹിതന്മാര്‍ വ്യാപകമായി അശ്ലീലചിത്രങ്ങള്‍ കാണുന്നതായും ആയിരത്തിലേറെ തവണ കംപ്യൂട്ടറുകളില്‍ പോണ്‍ സൈറ്റുകള്‍ തിരഞ്ഞതായും ജര്‍മന്‍ പത്രങ്ങളാണ് റിപ്പോര്‍ട്ട്‌ചെയ്തത്. മുതിര്‍ന്ന പുരോഹിതര്‍ ഉള്‍പ്പെടെയുള്ളവരാണ് പോണ്‍ വീഡിയോകള്‍ കണ്ടത്. റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വെബ്‌സൈറ്റിന്റെ സെര്‍ച്ച് ഹിസ്റ്ററി പരിശോധിച്ചതോടെ നിരവധി പോണ്‍ കണ്ടന്റുകളാണ് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് സഭാ ഓഫീസുകളിലെ കംപ്യൂട്ടറുകളില്‍നിന്ന് വയലന്‍സ്, പോണ്‍, മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സെര്‍ച്ച് ചെയ്യുന്നത് തടയാന്‍ ഫയര്‍വാളുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയായിരുന്നു.
റിപ്പോര്‍ട്ട് സ്ഥിരീകരിച്ച കര്‍ദിനാള്‍ പുരോഹിതന്മാരുടെ പ്രവര്‍ത്തനങ്ങള്‍ നിരാശപ്പെടുത്തുന്നതാണെന്ന് പറഞ്ഞു.


