03
Aug 2023
Sat
03 Aug 2023 Sat

താമിര്‍ ജിഫ്രി താനൂര്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് ആദ്യ പ്രതിപ്പട്ടിക സമര്‍പ്പിച്ചു. കേസില്‍ പ്രതികളും ഡാന്‍സാഫ് അംഗങ്ങളുമായി നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയാണ പരിപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് പ്രതിപ്പട്ടിക സമര്‍പ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസിലെ ഒന്നാം പ്രതി താനൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്.

അറുപതോളം പേരുടെ മൊഴിയാണ് അന്വേഷണ സംഘം കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയത്. സര്‍ക്കാര്‍ പിന്നീട് സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. താനൂര്‍ സ്റ്റേഷനിലെ എസ് ഐ കൃഷ്ണലാല്‍, സീനിയര്‍ സിവില്‍ പൊലീസുദ്യോഗസ്ഥന്‍ ലിപിന്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹരീഷ്, ഡ്രൈവര്‍ പ്രശോഭ് എന്നിവരാണ് താമിറിനെയും കൂടെയുള്ളവരെയും അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കൈവശം വച്ചെന്നാരോപിച്ചായിരുന്നു ഇത്. കസ്റ്റഡിയിലെടുത്ത താമറിനെയും ഒപ്പമുള്ളവരെയും ക്വാര്ട്ടേഴ്സിലെത്തി മര്ദ്ദിച്ച് ഏറെ വൈകിയാണ് സ്റ്റേഷനിലെത്തിച്ചതെന്ന് തെളിഞ്ഞിരുന്നു.

താമിര്‍ ജിഫ്രിക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കോഴിക്കോട് ജില്ലാ ജയിലില്‍ ക്രൂരമര്‍ദ്ദനത്തിനിരയായെന്ന് പിതാവിനോട് വെളിപ്പെടുത്തിയിരുന്നു. കസ്റ്റഡിമരണത്തില്‍ പൊലീസിന് അനുകൂലമായി മൊഴിപറയണമെന്ന് നിര്‍ബന്ധിച്ചാണ് മര്‍ദ്ദിച്ചതെന്നും യുവാവ് പറയുകയുണ്ടായി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക