17
Aug 2023
Tue
17 Aug 2023 Tue

സെക്യൂരിറ്റി ജീവനക്കാരിയായ 19കാരിയെ സൂപ്പര്‍വൈസര്‍ ബലാല്‍സംഗംചെയ്തുകൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. സൂപ്പര്‍വൈസറായ അജയ്(32)ആണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്.ഞായറാഴ്ചയാണ് സംഭവം. ബലാല്‍സംഗത്തിനിരയായി ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജോലി ചെയ്തിരുന്ന കെട്ടിടസമുച്ചയത്തിന്റെ അടിനിലയില്‍ വച്ച് മൂന്നുപേരാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതെന്ന് കുടുംബം ആരോപിച്ചു. ഇതിനു ശേഷം പെണ്‍കുട്ടി വിഷംകഴിക്കുകയായിരുന്നു. അതേസമയം കൂട്ടബലാല്‍സംഗം നടന്നിട്ടില്ലെന്നാണ് ഡിസിപി ചാന്ദ് യാദവ് പറയുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക