01
Sep 2023
Mon
01 Sep 2023 Mon

മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിനു വേണ്ടി തയ്യാറെടുത്തിരുന്ന വിദ്യാര്‍ഥി കോച്ചിങ് സെന്ററിന്റെ ഹോസ്റ്റലില്‍ ജീവനൊടുക്കി. രാജസ്ഥാനിലെ റൈസാന ഗ്രാമത്തില്‍ നിന്നുള്ള കൗശല്‍ കുമാര്‍ ആണ് ജീവനൊടുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മല്‍സരപരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ ഒരുക്കുന്നതില്‍ പേരുകേട്ട അലന്‍ കോച്ചിങ് സെന്ററിന്റെ കരൊലി ജില്ലയിലെ കേന്ദ്രത്തിലെ വിദ്യാര്‍ഥിയായിരുന്നു കൗശല്‍ കുമാര്‍.
രാജസ്ഥാനിലെ കോട്ടയില്‍ കഴിഞ്ഞമാസം രണ്ട് നീറ്റ് വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയത്. മല്‍സരപരീക്ഷകള്‍ക്ക് കുട്ടികളെ സജ്ജമാക്കുന്ന കോച്ചിങ് സെന്ററുകളുടെ നഗരം കൂടിയാണ് കോട്ട.

മല്‍സരപരീക്ഷകള്‍ക്കു വേണ്ടിയുള്ള കഠിന തയ്യാറെടുപ്പിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ ജീവനൊടുക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നത് വലിയ ആശങ്കയാണ് ഉളവാക്കുന്നത്. സംസ്ഥാനത്ത് വിദ്യാര്‍ഥികളുടെ ആത്മഹത്യ പെരുകുന്ന സാഹചര്യത്തില്‍ വിഷയം പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോത്ത് സമിതിക്കു രൂപം നല്‍കിയിരുന്നു.