16
Sep 2023
Fri
16 Sep 2023 Fri

ആദ്യദിന കലക്ഷനില്‍ റെക്കോഡിട്ട് അറ്റ്‌ലി അണിയിച്ചൊരുക്കിയ ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍. റിലീസ് ദിനത്തില്‍ 65.50 കോടി രൂപയാണ് ചിത്രം കരസ്ഥമാക്കിയത്. ഇതിനു മുമ്പ് റിലീസ് ദിനം 55 കോടി രൂപ കലക്ഷന്‍ നേടി റെക്കോഡിട്ടത് ഷാരൂഖിന്റെ തന്നെ ചിത്രമായ പത്താന്‍ ആയിരുന്നു. പത്താനേക്കാള്‍ 10.50 കോടി രൂപയാണ് ജവാന്‍ നേടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷാരൂഖ് ഖാനും പത്‌നി ഗൗരി ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് ജവാന്‍ നിര്‍മിച്ചത്. ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളിലാണ് ജവാന്‍ തിയേറ്ററുകളിലെത്തിയത്. നയന്‍താര, വിജയ് സേതുപതി, ദീപിക പദുക്കോണ്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക