21
Sep 2023
Sat
21 Sep 2023 Sat

ദോഹ: ഖത്തറിലെ ഉരീദൂ കപ്പിന് ഇന്ന് തുടക്കം. ആദ്യ മല്‍സരത്തില്‍ അമീര്‍ കപ്പ് ചാംപ്യന്മാരായ അല്‍ അറബിയും മുഐതറുമാണ് ഏറ്റുമുട്ടുന്നത്. ഗ്രാന്‍ഡ് ഹമദ് സ്റ്റേഡിയത്തില്‍ വൈകുന്നേരം 6:30നാണ് മത്സരം. കൂടാതെ, രണ്ട് ഗ്രൂപ്പ് എ മത്സരങ്ങള്‍ ഇന്ന് രാത്രി 8.30ന് നടക്കും. അല്‍ വക്രയുടെയും ഉം സലാലിന്റെയും ആദ്യ എ ഗ്രൂപ്പ് മത്സരം സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടക്കും. എ ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരം സൗദ് ബിന്‍ അബുര്‍റഹ്‌മാന്‍ സ്റ്റേഡിയത്തില്‍ ഖത്തര്‍ എസ്സിയും അല്‍ അഹ്ലിയും തമ്മിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സെപ്തംബര്‍ 10 ന് ബി ഗ്രൂപ്പ് മത്സരത്തില്‍ അല്‍ ദുഹൈലും അല്‍ ഷമാലുമാണ് ഗ്രാന്‍ഡ് ഹമദ് സ്റ്റേഡിയത്തില്‍ മത്സരിക്കുന്നത്. അന്ന് രാത്രി 8.30ന് അല്‍ സദ്ദ് ടീം അല്‍ റയ്യാന്‍ ടീമുമായി സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ മത്സരിക്കുമ്പോള്‍, അല്‍ ഗരാഫയും അല്‍ മര്‍ഖിയയും തമ്മിലുള്ള മല്‍സരം സൗദ് ബിന്‍ അബ്ദുര്‍റഹ്‌മാന്‍ സ്റ്റേഡിയത്തില്‍ നടക്കും. അല്‍ ദുഹൈലും അല്‍ സദ്ദും തമ്മിലുള്ള മത്സരം ഒക്ടോബര്‍ 7ന് സൗദ് ബിന്‍ അബുല്‍റഹ്‌മാന്‍ സ്റ്റേഡിയത്തില്‍ നടക്കും.

അല്‍ അറബി, അല്‍ വക്റ, ഖത്തര്‍ എസ്സി, അല്‍ അഹ്ലി, ഉം സലാല്‍, മുഐതര്‍ എന്നിവര്‍ ഗ്രൂപ്പ് എയിലാണുള്ളത്. അല്‍ ദുഹൈല്‍, അല്‍ സദ്ദ്, അല്‍ ഗരാഫ, അല്‍ മര്‍ഖിയ, അല്‍ റയ്യാന്‍, അല്‍ ഷമാല്‍ ടീമുകള്‍ ഗ്രൂപ്പ് ബിയിലാണ്.

നവംബര്‍ 19നാണ് ഉരീദൂ കപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഡിസംബര്‍ 27, 28 തീയതികളില്‍ നടക്കും. സെമി ഫൈനല്‍ മത്സരങ്ങള്‍ 2024 ജനുവരി 2ന് നടക്കും. ഫൈനല്‍ മത്സരം ജനുവരി 6ന് നടക്കും.