CPM പിബി യോഗം തുടരുന്നു; ‘ഇന്‍ഡ്യ’ കോര്‍ഡിനേഷന്‍ കമ്മിറ്റിയിലേക്ക് ആരെ വിടുമെന്നതില്‍ ചര്‍ച്ച
|
ന്യൂഡല്‍ഹി: സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഡല്‍ഹിയില്‍ തുടരുന്നു. ബിജെപിക്കെതിരായ പ്രതിപക്ഷ മുന്നണിയായ ഇന്‍ഡ്യ സഖ്യത്തിന്റെ കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ പാര്‍ട്ടി പ്രതിനിധിയായി ആരെ ഉള്‍പ്പെടുത്തണം എന്നതു സംബന്ധിച്ച് പിബി യോഗം ഇന്ന് തീരുമാനമെടുത്തേക്കും. ഇക്കാര്യത്തില്‍ യോഗത്തില്‍ ചര്‍ച്ചനടക്കുകയാണ്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള പേരുകളാണ് പരിഗണനയില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ നടന്ന പിബി യോഗത്തില്‍ വിഷയം ചര്‍ച്ചയായി. പ്രത്യേക പാര്‍ലമെന്റ് സമ്മേളനവും, ത്രിപുര ഉപതെരഞ്ഞെടുപ്പും യോഗത്തില്‍ ചര്‍ച്ചയായി.
നേരത്തെ ഇന്ത്യ മുന്നണി കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ സിപിഎം പാര്‍ട്ടി പ്രതിനിധിയെ തീരുമാനിച്ചിരുന്നില്ല. ത്രിപുര തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് പിബി വിലയിരുത്തല്‍.





