01
Sep 2023
Sun
01 Sep 2023 Sun

ബംഗളൂരുവിലെ താമസസ്ഥലത്ത് മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രവാസിയായ മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണി നിവാസില്‍ കെ വി അനിലിന്റെയും വിശാന്തിയുടെയും മകള്‍ നിവേദ്യ(24) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗളൂരുവില്‍ ഐടി കമ്പനിയില്‍ ആയിരുന്നു നിവേദ്യ ജോലി ചെയ്തിരുന്നത്. സുഖമില്ലെന്നു പറഞ്ഞ നിവേദ്യ വെള്ളിയാഴ്ച താമസസ്ഥലത്തേക്ക് പോയിരുന്നു. അന്നു വൈകിട്ടോടെ യുവതിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംസ്‌കാരം നടത്തി. സഹോദരി നോവ.