01
Oct 2023
Tue
01 Oct 2023 Tue

ഡല്‍ഹിയില്‍ കനത്ത ഭൂചനം അനുഭവപ്പെട്ടു. മിനിറ്റുകളുടെ ഇടവേളകളിലായി നാലു തവണയാണ് ഭൂമി കുലുങ്ങിയത്. നേപാളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

25 മിനിറ്റിനിടെ റിക്ടര്‍സ്‌കെയിലില്‍ 4.6ഉം 6.2ഉം രേഖപ്പെടുത്തിയ ഭൂചലനങ്ങളുണ്ടായി. 15 മിനിറ്റിന് ശേഷം 3.8ഉം ഇതുകഴിഞ്ഞ് 13 മിനിറ്റിന് ശേഷം 3.1ഉം രേഖപ്പെടുത്തിയ ഭൂചലനവും അനുഭവപ്പെട്ടു. ഉച്ചതിരിഞ്ഞ് 2.25നായിരുന്നു ആദ്യ ഭൂചലനം. അരുണാചല്‍ പ്രദേശില്‍ 3.27ന് ഭൂകമ്പമാപിനിയില്‍ 5.2 രേഖപ്പടുത്തിയ ഭൂചലനവും ഉണ്ടായി. ഉത്തരാഖണ്ഡില്‍ 3.30ന് ഭൂചലനം അനുഭവപ്പെട്ടു.

ഡല്‍ഹിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് കെട്ടിടങ്ങള്‍ കുലുങ്ങി. രണ്ടാമതും ഭൂമികുലുക്കമുണ്ടായതോടെ ആളുകളെ ഒഴിപ്പിച്ചു. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.