പശ്ചിമേഷ്യന്‍ യുദ്ധം ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ തങ്ങളുടെ 220 സൈനികരടക്കം 1200ലേറെ പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈനികവക്താവ് അറിയിച്ചു. ഗസയിലേക്ക് കരയുദ്ധം ആരംഭിക്കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമായില്ലെന്നും സൈനികവക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. ഗസാ വേലിക്കരികില്‍ ആരെത്തിയാലും വെടിവച്ചിടുമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കി.
|
അതേസമയം ഹമാസിന്റെ എല്ലാ അംഗങ്ങളെയും തങ്ങള്‍ ഇല്ലാതാക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. മൂന്നുലക്ഷത്തോളം ഇസ്രായേല്‍ സൈനികരാണ് ഗസാ അതിര്‍ത്തിയില്‍ കരയുദ്ധത്തിന് തയ്യാറെടുത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ഗസയില്‍ ആയിരത്തിലേറെ പേരാണ് ഇതുവരെ മരിച്ചത്. ഇസ്രായേലില്‍ നിന്ന് ഹമാസ് പോരാളികള്‍ ബന്ദികളാക്കിയവരെ വിട്ടയയ്ക്കുന്നതിനും യുദ്ധം നിര്‍ത്തുന്നതിനുമുള്ള മധ്യസ്ഥചര്‍ച്ചകള്‍ ഖത്തര്‍ അടക്കമുള്ള രാജ്യങ്ങളുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്.


