01
Nov 2023
Fri
01 Nov 2023 Fri

ഉത്തർപ്രദേശിൽ രണ്ടാനച്ഛൻ രണ്ടുവയസ്സുകാരിയെ അടിച്ചുകൊന്നു. 27കാരനായ മുന്നയാണ് ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള മകളെ അടിച്ചുകൊന്നത്. സംഭാൽ ജില്ലയിലെ ഹയാത്ത് നഗർ മേഖലയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മദ്യലഹരിയിൽ പ്രതി മുന്ന ഭാര്യ ഷൈസ്തയെയും യുവതിയുടെ മക്കളായ മന്താഷ(മൂന്നരവയസ്സ്)യെയും മന്നത്തി(2)നെയും അതിക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മർദ്ദനമേറ്റ മന്നത്ത് മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെയും മൂത്ത മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ച് മാസം മുമ്പാണ് ഷൈസ്തയെ മുന്ന വിവാഹം കഴിച്ചതെന്ന് പൊലീസ് സൂപ്രണ്ട് കുൽദീപ് സിംഗ് ഗുണവത് പറഞ്ഞു.