18
Nov 2023
Thu
18 Nov 2023 Thu

ഹെഡ്ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് 17കാരനെ ഹൈ സ്കൂൾ വിദ്യാർഥികൾ മർദ്ദിച്ചുകൊന്നു. യുഎസിലെ ലാസ് വേ​ഗാസിലാണ് സംഭവം. സംഭവത്തിൽ എട്ട് ഹൈസ്കൂൾ വിദ്യാർഥികളെ ലാസ് വേ​ഗാസ് മെട്രോപൊളിറ്റൻ പൊലീസ് അറസ്റ്റ് ചെയ്തു. ജൊനാഥൻ ലെവില് ജൂനിയറാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ മാസമാദ്യമാണ് വിദ്യാർഥികൾ ജൊനാഥനെ ക്രൂരമായി മർദ്ദിച്ചത്. ഇതേത്തുടർന്ന് ജൊനാഥൻ അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിൽ ചികിൽസയിലിരിക്കെ ജൊനാഥൻ മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ 8 വിദ്യാർഥികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. അറസ്റ്റിലായ വിദ്യാർഥികളുടെ പ്രായം 13നും 17നും ഇടയിലാണെന്ന് പൊലീസ് പറഞ്ഞു.

തലയ്ക്കു ​ഗുരുതരമായി പരിക്കേറ്റ ജൊനാഥന്റെ മസ്തിഷ്ക മരണംസംഭവിച്ചുവെന്നാണ് ആശുപത്രി അധികൃതർ കുടുംബത്തെ അറിയിച്ചത്. കുടുംബം തുടർന്ന് ജൊനാഥന്റെ ആന്തരികാവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം ഒപ്പിട്ടുനൽകുകയും ചെയ്തു.