02
Nov 2023
Wed
02 Nov 2023 Wed

തമിഴ് നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ചികിൽസയിൽ കഴിയുന്ന വിജയകാന്തിന്റെ ആരോ​ഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപോർട്ടുകൾ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓക്സിജൻ സപ്പോർട്ട് താരത്തിന് നൽകുന്നുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ചെന്നൈ എംഐഒടി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയകാന്തിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനിടയിലാണ് നില ചെറിയ തോതിൽ വഷളായി തുടങ്ങിയതെന്നും ഓക്സിജൻ നൽകുന്നുണ്ടെന്നും അറിയിച്ച ആശുപത്രി അധികൃതർ 14 ദിവസം കൂടി അദ്ദേഹത്തിന് ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നുമാണ് പറയുന്നത്.