30
Nov 2023
Thu
30 Nov 2023 Thu

അരിഷ്ടം കുടിച്ച് ​ഗുജറാത്തിൽ അഞ്ചുപേർ മരിച്ചു. ഖേദ ജില്ലയിലാണ് രണ്ടുദിവസത്തിനിടെ അഞ്ചുപേർ ആയുർവേദ മരുന്നായ അരിഷ്ടം കുടിച്ചതിനെ തുടർന്ന് മരിച്ചത്. ഖേദ ജില്ലയിലെ നദിയാദിനു സമീപത്തെ ബിലോദര ​ഗ്രാമത്തിലെ കടയിൽ നിന്ന് അരിഷ്ടം വാങ്ങിക്കുടിച്ചവർക്കാണ് ജീവൻ നഷ്ടമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമ്പതോളം പേരാണ് കടയിൽ നിന്ന് അരിഷ്ടം വാങ്ങി കുടിച്ചത്. ലഹരി കിട്ടുന്നതിനായി അരിഷ്ടത്തിൽ മായം കലർത്തിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. കടക്കാരനടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.