01
Dec 2023
Mon
01 Dec 2023 Mon

ത്രികോണ പോരില്‍ ജയം ആര്‍ക്കൊപ്പം? മിസോറാമില്‍ വോട്ടെണ്ണല്‍ തുടങ്ങി, പ്രതീക്ഷയോടെ എംഎന്‍എഫും സെഡ്പിഎമ്മും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഐസ്വാള്‍: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മിസോറാമില്‍ വോട്ടെണ്ണല്‍ തുടങ്ങി. ആകെയുള്ള 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. മിസോറമില്‍ ഭരണകക്ഷിയായ എംഎന്‍എഫും സോറം പീപ്പിള്‍സ് മൂവ്‌മെന്റും (സെഡ്.പി.എം) കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം.

എക്‌സിറ്റ് പോളുകള്‍ പ്രകാരം മുഖ്യമന്ത്രി സോറം തംഗയുടെ നേതൃത്വത്തിലുള്ള എം.എന്‍.എഫ് സര്‍ക്കാരിന് ഭരണവിരുദ്ധ വികാരം തിരിച്ചടിയാകുമെന്നാണ് പ്രവചനം. മത്സരത്തിലെ കറുത്ത കുതിരകളായി സോറം മൂവ്‌മെന്റ് കരുത്ത് തെളിയിക്കുമെന്നും സൂചനയുണ്ട്. അതിന് പുറമെ തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യതയും ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.