22
Dec 2023
Wed
22 Dec 2023 Wed

റോയൽ എൻഫീൽഡ് തങ്ങളുടെ പുതിയ വാഹനമായ റോയൽ എൻഫീൽഡ് ഷോട്ട്​ഗൺ 650 മോഡൽ അവതരിപ്പിച്ചു. ​ഗോവയിൽ മോട്ടോവേഴ്സ് 2023 മേളയിലാണ് ഷോട്ട്​ഗൺ 650 അവതരിപ്പിച്ചത്. 2024ൽ ആകും വാഹനം വിപണിയിൽ ഇറക്കുക. 648 സിസി എയർകൂൾഡ് പാരലൽ ഇരട്ട എൻജിൻ ആണ് വാഹനത്തിനുള്ളത്. 47ബിഎച്ച്പി, 52 എൻഎം ടോർക്, 6 സ്പീഡ് ​ഗിയർബോക്സ്, 13.9 ലിറ്റർ പെട്രോൾ ടാങ്ക് എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകൾ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

18 ഇഞ്ച് മുൻചക്രവും 17 ഇഞ്ച് പിൻചക്രവുമാണ് വാഹനത്തിനുള്ളത്. ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ഷോട്ട്​ഗണിനുള്ളത്. 425000 രൂപയായിരിക്കും ഷോട്ട്​ഗൺ 650ന്റെ എക്സ്ഷോറൂം വില. ​ഗ്രീൻ ഡ്രിൽ, പ്ലാസ്മ ബ്ലൂ, സ്റ്റെൻസിൽ വൈറ്റ്, ഷീറ്റ് മെറ്റൽ ​ഗ്രേ എന്നീ കളറുകളിലാണ് വാഹനം വിപണിയിലെത്തിക്കുന്നത്.